തുഫാൻ 2.0 ഗ്രാമപഞ്ചായത്ത് തല ഉദ്ഘാടനം
September 29, 2026
തുഫാൻ 2.0 ഗ്രാമപഞ്ചായത്ത് തല ഉദ്ഘാടനം
സുരക്ഷിതമായ ഭാവിയും ലഹരിമുക്ത സമൂഹവും ലക്ഷ്യമിട്ട് തദ്ദേശ സ്വയംഭരണ വകുപ്പ്, പോലീസ് വകുപ്പ്, എക്സൈസ് വകുപ്പ് എന്നിവ സംയുക്തമായി നടപ്പിലാക്കുന്ന തുഫാൻ 2.0-ന്റെ ഗ്രാമപഞ്ചായത്ത് തല ഉദ്ഘാടനം ഇന്ന് രാവിലെ 11.00 മണിക്ക് ഗ്രാമപഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്നു.ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സുശീല അജി തുഫാൻ 2.0-ന്റെ പതാക ഉയർത്തി.ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ. മനോജ് എം.കെ. അധ്യക്ഷത വഹിച്ച യോഗത്തിൽ ഗ്രാമപഞ്ചായത്ത് വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ആനന്ദവല്ലയമ്മ സ്വാഗതം ആശംസിച്ചു.തുടർന്ന് കോന്നി സിവിൽ പോലീസ് ഓഫീസർ ശ്രീ. ഷൈജു എസ്. തുഫാൻ പ്രതിജ്ഞയ്ക്ക് നേതൃത്വം നൽകി.യോഗത്തിൽ പങ്കെടുത്ത എല്ലാവർക്കും മെമ്പർ ശ്രീ. പ്രകാശ് ആശംസകൾ നേർന്നു.സ്കൂൾ വിദ്യാർത്ഥികൾ, അധ്യാപകർ, സി.ഡി.എസ്. അംഗങ്ങൾ, വാർഡ് മെമ്പർമാരായ ശ്രീ. അരുണ് കുമാർ, ശ്രീ. കെ. ഹരികുമാർ, ശ്രീമതി പ്രസന്നകുമാരി, ശ്രീമതി ആനി ജോൺസൺ, ശ്രീമതി സാലി ചാണ്ടി, ശ്രീമതി വിദ്യാ മനോജ്, ശ്രീമതി ജോളി അജി തോമസ്, ശ്രീമതി നിഷ വി.എൽ. എന്നിവരും പോലീസ് ഉദ്യോഗസ്ഥരും ഗ്രാമപഞ്ചായത്ത് ജീവനക്കാരും പരിപാടിയിൽ പങ്കെടുത്തു.ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ലിജ ടി. ചടങ്ങിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി രേഖപ്പെടുത്തി.പരിപാടിയുടെ ഭാഗമായി പവർപോയിന്റ് അവതരണവും ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസും സംഘടിപ്പിച്ചു.