ഇത് നിര്‍മ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂര്‍ണ്ണമാണ്
ദേശീയ ജന്തു രോഗ നിയന്ത്രണ പദ്ധതിയായ കുളമ്പുരോഗപ്രതിരോധ കുത്തിവയ്പ്പ് എട്ടാം ഘട്ടം വാക്‌സിനേഷൻ ക്യാമ്പയിൻ

June 25, 2026

ദേശീയ ജന്തു രോഗ നിയന്ത്രണ പദ്ധതിയായ കുളമ്പുരോഗപ്രതിരോധ കുത്തിവയ്പ്പ് എട്ടാം ഘട്ടം വാക്‌സിനേഷൻ ക്യാമ്പയിൻ 20/06/2026 മുതൽ 13/07/2026 വരെ  18 വാക്‌സിനേഷൻ ദിനങ്ങളായി സംസ്ഥാനമൊട്ടാകെ നടത്തുകയാണ്. പ്രസ്തുത ക്യാമ്പയിൻറെ പത്തനംതിട്ട ജില്ലാതല ഉദ്ഘാടനം ജൂൺ 20 നു പ്രമാടം വെറ്ററിനറി ഡിസ്‌പെൻസറിയിൽ  വെച്ച് കോന്നി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീ റോബിൻ പീറ്റർ അധ്യക്ഷത വഹിച്ച യോഗത്തിൽ ബഹു : പത്തനംതിട്ട ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌  ശ്രീമതി ദീനാമ്മ റോയി രാവിലെ 9 മണിക്ക്  നിർവഹിച്ചു.തുടർന്ന് കോന്നി ബ്ലോക്ക് പഞ്ചായത്ത് അംഗം ശ്രീ റോബിൻ മോൻസി അസിസ്റ്റൻ്റ് ഫീൽഡ് ഓഫീസർമാരായ ശ്രീ അ്ബുദുൾ സലാം , ശ്രീ അഷറഫുദ്ദീൻ,ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ അഭിനന്ദ് ആർ എന്നിവർക്ക് വാക്സിനേഷൻ കിറ്റ് കൈ മാറി പ്രമാടം ഗ്രാമ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി സുശീല അജി മുഖ്യ പ്രഭാഷണം നടത്തി. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീ എം കെ മനോജ് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പെഴ്സൺ ശ്രീമതി ആനന്ദവല്ലിയമ്മ ആരോഗ്യ വിദ്യാഭാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ ലൂയിസ് പി സാമുവേൽ ഗ്രാമ പഞ്ചായത്ത് അംഗ ങ്ങളായ ശ്രീ കെ എം മോഹനൻ,നിഷ വി എൽ ,വിദ്യാ,പ്രസന്നകുമാരി ,ജോളി അജി തോമസ് ,അനി ജോൺസൺ ജില്ല മൃഗസംരക്ഷണഓഫീസർ ഡോ : സ്വപ്ന എസ് പോൾ ,ADCP ജില്ലാ കോർഡിനേറ്റർ ഡോ അമ്പിളി തങ്കപ്പൻ, ഡോ ജാൻകി ദാസ്,ഡോ എബി കെ എബ്രഹാം ഡോ കണ്ണൻ പ്രമാടം വെറ്ററിനറി സർജൻ ഡോ അനുപമ കെ, മൃഗസംരക്ഷണ വകുപ്പിലെ ഡോക്ടർമാർ, FO, AFO, ലൈവ്സ്റ്റോക്ക് ഇൻസ്‌പെക്ടർമാർ, ക്ഷീരകർഷകർ എന്നിവർ പങ്കെടുത്തു.

ക്യാമ്പയിൻറെ പത്തനംതിട്ട ജില്ലാതല ഉദ്ഘാടനം